V.T. ஜெயதேவன்

കുറച്ചുകൂടി ഹരിതാഭമായ ഒരിടം

 60.00

In stock

SKU: 9788183684101_ Category:
Title(Eng)

Kurachukoodi Harithabhamaya Oridam

Author

Pages

102

Year Published

2007

Format

Paperback

വി.ടി.ജയദേവണ്റ്റെ കവിതകളെ വ്യതിരിക്തമാക്കുന്നത്‌. വരണ്ട ഇടങ്ങളിലേക്കെല്ലാം ജലം പോലെ നനഞ്ഞ തണ്റ്റെ വിരലുകളുമായിച്ചെന്ന്‌ കവിത പെയ്യിക്കുകയാണ്‌. ഈ നനവില്‍ കുതിര്‍ന്നു ഭൂമി കൂടുതല്‍ കൂടുതല്‍ ഹരിതാഭമാവുകയാണ്‌. ജയദേവണ്റ്റെ ഭാഷയില്‍ രഹസ്യമായ ഒരു സസ്യപ്പടര്‍പ്പുണ്ട്‌. എല്ലാത്തരം ആകുലതകള്‍ക്കും രഹസ്യപ്രണയങ്ങള്‍ക്കും ഒളിച്ചിരുന്ന്‌ ഇളവേല്‍ക്കാന്‍ വേണ്ടത്ര ഹരിതമുണ്ട്‌. ചിലപ്പോള്‍ സ്നേഹമായും മറ്റുചിലപ്പോള്‍ സാന്ത്വനമോ വാത്സല്യാനുഭൂതിയോ ആയും പിന്നെ ചിലപ്പോള്‍ സന്ദേശമായും ആ കവിതകള്‍ മാറുകയാണ്‌. ആണ്‍നോട്ടങ്ങളില്‍ പലപ്പോഴും അപരിചിതമാവുന്നതാണ്‌ ഈ കവിതകളില്‍ നിറയുന്ന തണുപ്പും കുളിരും. പുരുഷഭാഷയുടെ അധികാരമോ അഹന്തയോ, പെണ്ണിനു നേര്‍ക്കുള്ള ആണിണ്റ്റെ സ്ഥിരസ്ഥായിയിലുള്ള സഹതാപമോ അല്ല, നല്ല നേര്‍പാതിയോടുള്ള അളവില്ലാത്ത സ്നേഹമാണ്‌ വരികള്‍ക്കിടയിലെ നിശ്ശബ്ദതയില്‍ തള്ളിയലയ്ക്കുന്നത്‌. ഡോ.എസ്‌. ശാരദക്കുട്ടിവി.