Title(Eng) | Chavattukuttakal Undakunnathu |
---|---|
Author | |
Pages | 112 |
Year Published | 2007 |
Format | Paperback |
ചവറ്റുകുട്ടകള്‍ ഉണ്ടാകുന്നത്
₹ 70.00
In stock
കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ (൨൦൦൬-൦൭) വിവിധ പത്രമാസികകളില്‍ സമകാലിക സംഭവങ്ങളുടെ പ്രതികരണങ്ങള്‍ എന്ന നിലയില്‍ സക്കറിയ എഴുതിയ പത്തൊമ്പത് ലേഖനങ്ങളുടെ സമാഹാരമാണ് ഇത്. മലയാളി പൌരണ്റ്റെ സാമൂഹിക ജീവിതത്തെ രാഷ്ട്രീയവും മാധ്യമങ്ങളും എങ്ങനെ പതനത്തിലെത്തിച്ചു എന്ന് നിരീക്ഷിക്കുകയാണ് സക്കറിയ ഈ ലേഖനങ്ങളില്‍. മലയാളി ജീവിതം താറുമാറാകാന്‍ ഈ ത്രികോണ മുന്നണിയാണ് പ്രധാന കാരണം എന്ന് ആരോപിക്കുന്നു, സ്വതന്ത്രചിന്തകനായ എഴുത്തുകാരന്. സക്കറിയയുടെ കാഴ്ചപ്പാടിനോട് നമുക്ക് യോജിക്കാം, വിയോജിക്കാം. എന്നാല്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന അവസ്ഥാവിശേഷങ്ങളെ നമുക്ക് അവഗണിക്കാനാകില്ല. കാരണം അത് നമ്മുടെ വര്‍ത്തമാനകാല ജീവിതമാകുന്നു.