Title(Eng) | Darjeelingil Apayam |
---|---|
Author | |
Pages | 40 |
Year Published | 2007 |
Format | Paperback |
ഡാര്‍ജിലിങ്ങിലെ അപകടം
₹ 25.00
Out of stock
ചലച്ചിത്രകാരനായ സത്യജിത് റായ് ബംഗാളി സാഹിത്യത്തിനു നല്കിയ സംഭാവനയാണ് ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക് ഹോംസ് എന്നാണു റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്. ൧൯൬൫ നും ൧൯൯൨ നും ഇടയ്ക്ക് റായ് എഴുതിയ ഫെലൂദകഥകള് ബംഗാളിയിലും ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ആദ്യമായാണു ഫെലൂദ കഥകള്‍ കാലക്രമമനുസരിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഫെലൂദ പരമ്പരയിലെ ആദ്യത്തെ കഥയാണ് ഡാര്‍ജിലിങ്ങിലെ അപകടം. പുരാവസ്തു ശേഖരണത്തില്‍ താല്‍പ്പര്യമുള്ള രാജന് ബാബുവിനെ തേടി ഒരു കത്ത് വരുന്നു. ഭീഷണിക്കത്ത്. “നിണ്റ്റെ പാപങ്ങള്‍ക്ക് വില നല്കാന് തയ്യാറാകുക” എന്നതായിരുന്നു കത്തിലെ വാചകം. ആര്? എന്തിന് ഇങ്ങനെ ഒരു കത്ത് അയച്ചു? ഫെലൂദയുടെ അന്വേഷണം ഇവിടെ ആരംഭിക്കുന്നു.