சத்யஜித் ரே

കൈലാസിലെ കൊലയാളി

 50.00

Out of stock

SKU: 9788183685108_ Category:
Title(Eng)

Kailasile Kolayali

Author

Pages

104

Year Published

2007

Format

Paperback

ചലച്ചിത്രകാരനായ സത്യജിത്‌ റായ്‌ ബംഗാളി സാഹിത്യത്തിനു നല്‍കിയ സംഭാവനയാണ്‌ ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക്‌ ഹോംസ്‌ എന്നാണ്‌ റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്‌. ൧൯൬൫ നും ൧൯൯൨ നും ഇടയ്ക്ക്‌ റായ്‌ എഴുതിയ ഫെലൂദാ കഥകള്‍ ബംഗാളിയിലും ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇത്‌ ആദ്യമായാണ്‌ ഫെലൂദാ കഥകള്‍ കാലക്രമമനുസരിച്ച്‌ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്‌. “വിദേശത്തേക്ക്‌ പ്രതിമകള്‍ വില്‍ക്കുന്നതിനു വേണ്ടി ക്ഷേത്രങ്ങളില്‍ നിന്നും അവ മോഷ്ടിക്കുന്നവരെക്കുറിച്ചാണോ താങ്കള്‍ പറയുന്നത്‌?” ഫെലൂദ ചോദിച്ചു. “തീര്‍ച്ചയായും,” സിദ്ദു അങ്കിള്‍ വികാരവിക്ഷോഭത്തോടെ പറഞ്ഞു. “എത്രമാത്രം വലിയ കുറ്റമാണ്‌ അതെന്ന്‌ നിങ്ങള്‍ക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയുമോ? മാത്രമല്ല അത്‌ മതത്തിണ്റ്റെ പേരില്‍പ്പോലുമല്ല ചെയ്യുന്നത്‌. മറിച്ച്‌ വെറും കച്ചവടമാണു നടക്കുന്നത്‌. നമ്മുടെ കലയും പൈതൃകവും ഇപ്പോള്‍ സമ്പന്നരായ അമേരിക്കക്കാരുടെ കയ്യിലാണ്‌. ഇന്ന്‌ ഞാന്‍ കണ്ട കാഴ്ച എന്താണെന്ന്‌ അറിയാമോ? ഭുവനേശ്വറിലെ രാജറാണി ക്ഷേത്രത്തിലെ യക്ഷിയുടെ തല ഗ്രാണ്റ്റ്‌ ഹോട്ടലില്‍ താമസിക്കുന്ന അമേരിക്കക്കാരനായ ഒരു വിനോദസഞ്ചാരിയുടെ കൈയിലിരിക്കുന്നു!” അയാള്‍ യക്ഷിയുടെ തലയുമായി കടന്നുകളഞ്ഞോ? ആ ശ്രമം ഫെലൂദ എങ്ങനെ തടഞ്ഞു?