Title(Eng) | Thakol |
---|---|
Author | |
Pages | 48 |
Year Published | 2007 |
Format | Paperback |
താക്കോല്‍
₹ 30.00
Out of stock
ചലച്ചിത്രകാരനായ സത്യജിത് റായ് ബംഗാളി സാഹിത്യത്തിനു നല്കിയ സംഭാവനയാണ് ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക് ഹോംസ് എന്നാണ് റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്. ൧൯൬൫ നും ൧൯൯൨ നും ഇടയ്ക്ക് റായ് എഴുതിയ ഫെലൂദാ കഥകള്‍ ബംഗാളിയിലും ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ആദ്യമായാണ് ഫെലൂദാ കഥകള്‍ കാലക്രമമനുസരിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്. രാധാരാമന് സമദാര്‍ ഒരു നിയമജ്ഞനായിരുന്നു. വക്കീല്‍ പണിയിലൂടെ ധാരാളം പണം സമ്പാദിച്ചു. പിന്നീട് വക്കീല്‍ പണി നിര്‍ത്തി പൂര്‍ണ്ണമായും സംഗീതത്തിലേക്ക് തിരിച്ചു. ജീവിതാന്ത്യത്തില്‍ ഒറ്റപ്പെട്ടു കഴിഞ്ഞു. മരണക്കിടക്കയില്‍ തന്നെ സന്ദര്‍ശിക്കാന്‍ എത്തിയ അനന്തരവനോടു അദ്ദേഹം പറയുന്ന അവസാന വാക്കാണ് ‘കീ’. ആ വാക്കുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് എന്തായിരിക്കും? താക്കോലിനെയാണോ? ഏത് താക്കോലിനെക്കുറിച്ചായിരിക്കും അദ്ദേഹം പറഞ്ഞത്? ആ താക്കോല്‍ ഏതു പൂട്ടായിരിക്കും തുറക്കുന്നത്. ഈ ചോദ്യങ്ങളില്‍ നിന്നും തുടങ്ങുന്നു ഫെലൂദയുടെ അന്വേഷണം.