Title(Eng) | Che Guevara |
---|---|
Author | |
Pages | 176 |
Year Published | 2007 |
Format | Paperback |
ചെഗുവേര
₹ 90.00
In stock
വിവര്‍ത്തനം : ജി. നന്ദകുമാരജീവിതകാലം മുഴുവന്‍, അസാദ്ധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ സ്വപ്നം കണ്ട വിപ്ളവകാരിയായിരുന്നു ചെഗുവേര. അദ്ദേഹത്തിണ്റ്റെ ജീവിതത്തിണ്റ്റെ ഓരോ അദ്ധ്യായവും മിന്നല്‍പ്പിണരുകള്‍ പോലെ സംഭ്രമജനകമായിരുന്നു. ജന്മം കൊണ്ട് അര്ജണ്റ്റീനക്കാരനെങ്കിലും ഫിഡല്‍ കാസ്ട്രോയുടെ വിപ്ളവസംഘത്തില് ചേര്‍ന്ന് ക്യൂബയുടെ സ്വാതന്ത്യ്രത്തിനു വേണ്ടി പോരാടി. സ്വതന്ത്ര ക്യൂബയിലെ ഉന്നത പദവികള്‍ ചെഗുവേരയെ തേടിയെത്തി. എന്നാല്‍ കസേരയിലിരുന്ന് ഫയലുകള്‍ പരിശോധിക്കുന്ന ജോലിയില്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ലായിരുന്നു. പദവികള്‍ വലിച്ചെറിഞ്ഞ്, തോക്കെടുത്ത് ബൊളീവിയയിലേക്കു പോയി. കൊടുംകാട്ടിനുള്ളില്‍ അടുത്ത വിപ്ളവത്തിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു. അവര്‍ക്കും വേണം സ്വാതന്ത്യ്രം. ക്യൂബയ്ക്കു വേണ്ടിയും, ബൊളീവിയയ്ക്കു വേണ്ടിയും ചെഗുവേര എന്തിനു പോരാടി? ആരായിരുന്നു അദ്ദേഹത്തിണ്റ്റെ ശത്രുക്കള്‍? സി.ഐ.എ. എന്തിനു വേണ്ടി വലവീശിക്കൊണ്ടിരുന്നു? ചെഗുവേരയെ കൊന്നത് ആരായിരുന്നു?ഏകാധിപത്യം ഏതു രൂപത്തിലായാലും അതിനെ എതിര്‍ക്കുക. ചെഗുവേരയുടെ ജീവിതം മാത്രമല്ല, അദ്ദേഹത്തിണ്റ്റെ മരണവും ഇതുതന്നെ സാക്ഷ്യപ്പെടുത്തി.