சத்யஜித் ரே

കല്‍ക്കാ മെയ്ലിലെ സംഭവം

 45.00

Out of stock

SKU: 9788183686235_ Category:
Title(Eng)

Kolka Maililya Sambabam

Author

Pages

96

Year Published

2007

Format

Paperback

ചലച്ചിത്രകാരനായ സത്യജിത്‌ റായ്‌ ബംഗാളി സാഹിത്യത്തിനു നല്‍കിയ സംഭാവനയാണ്‌ ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക്‌ ഹോംസ്‌ എന്നാണ്‌ റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്‌. ൧൯൬൫ നും ൧൯൯൨ നും ഇടയ്ക്ക്‌ റായ്‌ എഴുതിയ ഫെലൂദാ കഥകള്‍ ബംഗാളിയിലും ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇത്‌ ആദ്യമായാണ്‌ ഫെലൂദാ കഥകള്‍ കാലക്രമമനുസരിച്ച്‌ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്‌. ദീനാനാഥ്‌ ലാഹരിയുടെ സ്യൂട്ട്കേസ്‌ കല്‍ക്കാ മെയ്ലില്‍ വെച്ച്‌ മാറിപ്പോകുന്നു. വിലപ്പെട്ടതായി ഒന്നുംതന്നെയില്ലായിരുന്നു അതില്‍. ഒന്നൊഴിച്ച്‌. അതു ഒരു കയ്യെഴുത്തുപ്രതിയായിരുന്നു. ആ കയ്യെഴുത്തുപ്രതി അത്ര വിലപ്പെട്ടതാണോ? ഫെലൂദ അന്വേഷണം ആരംഭിക്കുന്നു.