Title(Eng) | Kailash Chaudhuriyuda Ratnam |
---|---|
Author | |
Pages | 40 |
Year Published | 2007 |
Format | Paperback |
കൈലാസ് ചൌധരിയുടെ രത്നം
₹ 25.00
Out of stock
ചലച്ചിത്രകാരനായ സത്യജിത് റായ് ബംഗാളി സാഹിത്യത്തിനു നല്കിയ സംഭാവനയാണ് ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക് ഹോംസ് എന്നാണ് റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്. ൧൯൬൫ നും ൧൯൯൨ നും ഇടയ്ക്ക് റായ് എഴുതിയ ഫെലൂദാ കഥകള്‍ ബംഗാളിയിലും ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ആദ്യമായാണ് ഫെലൂദാ കഥകള്‍ കാലക്രമമനുസരിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്. വേട്ടക്കാരനായ കൈലാസ് ചൌധരിക്ക് ഒരു കത്തു കിട്ടുന്നു. “നിങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത സാധനം എന്നെ തിരിച്ചേല്‍പ്പിക്കുക. തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് വിക്ടോറിയ മെമ്മേ ാറിയലിലെ സൌത്ത് ഗേറ്റിന് അഭിമുഖമായി നില്ക്കുന്ന ലില്ലിചെടികളില് ആദ്യത്തെ ചെടിയുടെ സമീപം അത് തിരികെ കൊണ്ടുവയ്ക്കുക. പോലീസിനെയോ കുറ്റാന്വേഷകരെയോ വിവരമറിയിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ കൊന്ന മൃഗങ്ങളുടെ അതേ അനുഭവം നിങ്ങള്‍ക്കുമുണ്ടാകും. “ഇതായിരുന്നു കത്തിലെ ഉള്ളടക്കം. ഫെലൂദ കുറ്റാന്വേഷണം നടത്തുന്നു. എന്തായിരുന്നു ആ അന്വേഷണത്തിണ്റ്റെ അവസാനം?