சந்திரலேகா

നാരായണഗുരു

 30.00

Out of stock

SKU: 9788183686563_ Category:
Title(Eng)

Narayana Guru

Author

Pages

80

Year Published

2008

Format

Paperback

കേരളം ലോകത്തിനു നല്‍കിയ ഏറ്റവും ശ്രേഷ്ഠനായ ആചാര്യനാണ്‌ ശ്രീനാരായണഗുരു. അദ്ദേഹത്തിണ്റ്റെ ചിന്താതരംഗങ്ങള്‍ കാലത്തിലൂടെ, മനുഷ്യരിലൂടെ ഈ പ്രപഞ്ചത്തിണ്റ്റെ ഭാഗമായി മാറിയിരിക്കുന്നു. സമസ്തജീവജാലങ്ങളുടെയും ചലനങ്ങളെ, നിലനില്‍പിനെ ശ്രീനാരായണസന്ദേശങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്‌. യുദ്ധങ്ങളുടെയും ബോംബുവര്‍ഷങ്ങളുടെയും ഭീതിയില്‍ വിഹ്വലരായ മനുഷ്യരാശിക്ക്‌ പുതിയ മിസൈല്‍ യുഗത്തെ നേരിടാനുള്ള പോംവഴികൂടിയാണ്‌ മഹത്തായ ആ സന്ദേശങ്ങള്‍. വിളക്കും പ്രഭയും കല്ലും കണ്ണാടിയും കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷ്ഠിച്ചുകൊണ്ട്‌ മതമല്ല മനുഷ്യനാണ്‌ വലുത്‌ എന്ന മൌലികദര്‍ശനം വിളംബരം ചെയ്യുകയായിരുന്നു, സ്വന്തം ജീവിതത്തിലൂടെ ഗുരുദേവന്‍ ചെയ്തത്‌. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന്‌ പറയുവാന്‍ ധൈര്യപ്പെട്ട മറ്റൊരു സന്യാസിവര്യനെയും ലോകചരിത്രത്തില്‍ വേറെ കാണാനാവില്ല.