சந்திரலேகா

ഹിമാലയം

 30.00

Out of stock

SKU: 9788183686709_ Category:
Title(Eng)

Himalayam

Author

Pages

80

Year Published

2008

Format

Paperback

ഹിമാലയം എക്കാലത്തെയും അത്ഭുതങ്ങളില്‍ ഒന്നാണ്‌. കൈലാസവും മാനസസരോവരവും അനേകം നദികളും എവറസ്റ്റു പോലുള്ള മഹാകൊടുമുടികളും ഈ പര്‍വതരാജാവിണ്റ്റെ പുണ്യങ്ങളാണ്‌. ഭാരതീയര്‍ക്ക്‌ ഹിമാലയം വെറുമൊരു പര്‍വതമല്ല. ഈശ്വരതുല്യമായ സാന്നിധ്യവും അനുഭവവുമാണ്‌. പുരാണങ്ങളിലും ഇതിഹാസകാവ്യങ്ങളിലും മറ്റൊരു മഹാ ഇതിഹാസമായാണ്‌ ഹിമാലയം നിറഞ്ഞു നില്‍ക്കുന്നത്‌. വലിപ്പം കൊണ്ടും പ്രൌഢി കൊണ്ടും ലോകത്തിലെ മഹാത്ഭുതങ്ങളില്‍ മഹാത്ഭുതമാണ്‌ ഈ പര്‍വതരാജാവ്‌. പ്രകൃതിയുടെ ഈ മഹാസൃഷ്ടിയെ അതിശയിപ്പിക്കുന്ന മറ്റൊരു പര്‍വതവും ഇന്ന്‌ ലോകത്തിലില്ല. ഇതിഹാസ കവിയായ കാളിദാസന്‍ കുമാരസംഭവത്തിണ്റ്റെ ഒന്നാമത്തെ ശ്ളോകത്തില്‍ പറയുന്നു: ‘വടക്കേ ദിക്കില്‍ ദേവതാത്മാവായി ഹിമാലയം എന്ന പേരോടുകൂടിയ പര്‍വതശ്രേഷ്ഠന്‍ കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രങ്ങളിലേക്കിറങ്ങി ഭൂമിയുടെ അതിര്‍വരമ്പുപോലെ, അളവുകോല്‍പോലെ നിലകൊള്ളുന്നു.’ കവിയുടെ ഈ ഭാവന യാഥാര്‍ഥ്യവുമാണ്‌. ഭാരതത്തിണ്റ്റെ കാവല്‍ഭടനാണ്‌ ഹിമാലയം.