டாக்டர் P.M. மேத்யூ வேலூர்

ദാമ്പത്യപ്രശ്നങ്ങള്‍

 60.00

In stock

SKU: 9788183687119_ Category:
Title(Eng)

Dambathya Prashnangal

Author

Pages

120

Year Published

2008

Format

Paperback

“൨൦ വയസ്സുള്ള ഒരു മാതാവാണ്‌ ഞാന്‍. ഭര്‍ത്താവിന്‌ വിദേശത്താണ്‌ ജോലി. അമ്മയും മുതിര്‍ന്ന സഹോദരങ്ങളുമായി താമസിക്കുന്ന എനിക്ക്‌ ഒരു ജോലിക്കു വേണ്ടി, ഞങ്ങളെല്ലാം ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയോട്‌ അമ്മ സംസാരിച്ചിരുന്നു. അതിനുശേഷം വളരെ വിഷമമുണ്ടാക്കുന്ന ഒരു അനുഭവം എനിക്കുണ്ടായി. അയാളുടെ മാംസദാഹത്തിന്‌ എന്നെ ഇരയാക്കുന്ന കെണി ഒരുക്കി. പക്ഷെ, അദ്ദേഹത്തിണ്റ്റെ പ്രവൃത്തിയില്‍ സംശയം തോന്നിയതിനാല്‍ വളരെ തന്ത്രപൂര്‍വ്വം ഞാന്‍ ആ കെണിയില്‍ നിന്നും രക്ഷപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, തമ്മില്‍ കണ്ടപ്പോള്‍ എന്നോടു അദ്ദേഹം ക്ഷമ ചോദിച്ചു. മിക്കവാറും എല്ലാ ദിവസവും അദ്ദേഹം വീട്ടില്‍ വരാറുണ്ട്‌. ഞാന്‍ ഒഴിഞ്ഞുമാറുകയാണ്‌ പതിവ്‌. എണ്റ്റെ ഈ അനുഭവം മറ്റാരോടും ഞാന്‍ പറഞ്ഞിട്ടില്ല. യാതൊരു വിധത്തിലും മോശപ്പെട്ട ഒരു ചരിത്രം എനിക്കില്ല. പാവനമായ ദാമ്പത്യബന്ധത്തില്‍ എനിക്ക്‌ ഉറച്ച വിശ്വാസമുണ്ട്‌. ഭര്‍ത്താവ്‌ ൫ വര്‍ഷമായി നാട്ടില്‍ വന്നിട്ട്‌. അദ്ദേഹത്തില്‍ നിന്നും ഞാനൊന്നും മറച്ചുവെയ്ക്കാറില്ല. അദ്ദേഹം അടുത്തുതന്നെ വരും. ഈ വിവരങ്ങള്‍ തുറന്നുപറയണോ? പറഞ്ഞാല്‍ ഇതു ഞങ്ങളുടെ ദാമ്പത്യജീവിതത്തില്‍ ഒരു അപസ്വരമുണ്ടാക്കുമോ? ഇത്തരം ചിന്തകളാല്‍ ഞാന്‍ അസ്വസ്ഥയാണ്‌. ഉറക്കം തീരെ കുറവാണ്‌. ദുഃസ്വപ്നങ്ങള്‍ കാണും. എപ്പോഴും വലിയ ഭയം. പെട്ടെന്നു ദേഷ്യം വരുന്നു. ആകെ വിഷമത്തിലാണ്‌ ഞാന്‍. എന്നെ സഹായിക്കൂ. ” ദാമ്പത്യ പ്രശ്നങ്ങള്‍ക്ക്‌ ഡോ. പി. എം. മാത്യു വെല്ലൂറ്‍മറുപടി നല്‍കുന്നു.