Title(Eng) | E. M. S |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
ഇ. എം. എസ്
₹ 30.00
Out of stock
കേരളത്തിണ്റ്റെ മാത്രമല്ല, ലോകത്തിണ്റ്റെ തന്നെ രാഷ്ട്രീയഭൂപടത്തില്‍ തിളങ്ങുന്ന രജതരേഖയാണ് ഇ.എം.എസ്. ജനാധിപത്യം എന്ന മഹത്തായ സങ്കല്പത്തെ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് ഏലംകുളം മനയ്ക്കല്‍ ശങ്കരന് നമ്പൂതിരിപ്പാട് ലോകവിപ്ളവചരിത്രത്തില് സ്ഥാനംപിടിച്ചത്. അടിച്ചമര്‍ത്തപ്പെട്ട അടിസ്ഥാനവര്ഗത്തിണ്റ്റെ മോചനമായിരുന്നു ഇ. എം. എസ്സിണ്റ്റെ എന്നത്തെയും സ്വപ്നം. ആ സ്വപ്നസാക്ഷാല്ക്കാരത്തിനുവേണ്ടി അദ്ദേഹം സഹിച്ച ത്യാഗങ്ങള്‍ നിരവധിയാണ്. ജയില്‍ജീവിതം, അതിനെത്തുടര്‍ന്നുണ്ടായ സമുദായഭ്രഷ്ട്, ഒളിവുജീവിതം എന്നിങ്ങനെ. ആ ഉജ്ജ്വല ജീവിതത്തിലെ സുപ്രധാനമായ ചില ഏടുകളാണ് ‘ഇ.എം.എസ്’ എന്ന ഈ പുസ്തകത്തില്‍ പകര്‍ത്തിയിട്ടുള്ളത്.