Title(Eng) | Buddha Matham |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
ബുദ്ധമതം
₹ 30.00
Out of stock
വിവര്‍ത്തനം: മാ. ദക്ഷിണാമൂര്ത്തിഅഹിംസയാണ് ആയുധമെന്ന് ആദ്യമായി പ്രഖ്യാപിച്ച മതമാണ് ബുദ്ധമതം. മോഹം ഉപേക്ഷിച്ചാല്‍ മാത്രമേ മോക്ഷം ലഭിക്കൂ എന്നാണ് ബുദ്ധമതം ഉദ്ഘോഷിക്കുന്നത്. സ്നേഹമാണ് ബുദ്ധമതത്തിണ്റ്റെ അടിസ്ഥാനതത്വം. ശുദ്ധോദന മഹാരാജാവിണ്റ്റെയും മായാദേവിയുടെയും സീമന്ത പുത്രനാണ് സിദ്ധാര്ഥന്. രാജകീയ സുഖസൌകര്യങ്ങളില്‍ നിന്ന് സിദ്ധാര്ഥന് ഒരു ദിവസം കൊട്ടാരം വിട്ടിറങ്ങി. സ്നേഹത്തിണ്റ്റെ മഹാപ്രവാചകനായി അദ്ദേഹം നാടു മുഴുവന്‍ അലഞ്ഞു നടന്നു. ഗയയില്‍ വെച്ച് ബോധോദയമുണ്ടായി ഗൌതമബുദ്ധനായി. ആഗ്രഹചിന്ത വെടിഞ്ഞ് ദുഃഖത്തില്‍ നിന്ന് കരകയറാന്‍ അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. അഹിംസ ജീവിതവ്രതമാക്കാന്‍ ആഹ്വാനം ചെയ്തു. ബുദ്ധനു ശേഷം പുതിയ ഒരു മതം തന്നെ ഉദയം കൊണ്ടു. അതാണ് ബുദ്ധമതം.