Title(Eng) | Subhash Chandra Bose |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
സുഭാഷ് ചന്ദ്രബോസ്
₹ 30.00
Out of stock
വിവര്‍ത്തനം: പത്മാ കൃഷ്ണമൂര്ത്തിഐ.സി. എസ് എന്ന ഉയര്‍ന്ന പദവി രാജിവെച്ച് സ്വാതന്ത്യ്രസമരത്തിണ്റ്റെ തീച്ചൂളയിലേക്ക് എടുത്തു ചാടിയ സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ സ്വാതന്ത്യ്രസമരചരിത്രത്തിലെ എക്കാലത്തേയും ചരിത്രപുരുഷനാണ്. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കാനുള്ള ആവേശത്തില്‍ ഐ. സി. എസ് പദവി പുല്ലു പോലെ വലിച്ചെറിഞ്ഞ മഹാനാണ് സുഭാഷ് ചന്ദ്രബോസ്. ബ്രിട്ടണില്‍ നിന്ന് കല്‍ക്കത്തയിലെത്തിയ ബോസ് ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനശൈലിയിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിണ്റ്റെ പ്രസിഡണ്റ്റ് പദവി വരെയെത്തി. മഹാത്മാഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസം ഇന്ത്യ വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ആവേശമായ ഐ. എന്‍. എ രൂപീകരിച്ച അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്യ്ര സമരചരിത്രത്തിലെ ഉജ്ജ്വലമായ താരകമാണ്. വിപ്ളവകാരികള്‍ക്ക് വഴികാട്ടിയായി ഇന്നും ആ നക്ഷത്രം പ്രകാശിച്ചുകൊണ്ടിരിക്കുന്നു.