சந்திரலேகா

ബഷീര്‍

 30.00

Out of stock

SKU: 9788183688475_ Category:
Title(Eng)

Vaikom Muhammad Basheer

Author

Pages

80

Year Published

2008

Format

Paperback

ബാല്യകാലസഖി, പ്രേമലേഖനം, അനര്‍ഘനിമിഷം, ജന്‍മദിനം, പാത്തുമ്മായുടെ ആട്‌, വിശ്വവിഖ്യാതമായ മൂക്ക്‌, നീല വെളിച്ചം, മാന്ത്രികപ്പൂച്ച, അനുരാഗത്തിണ്റ്റെ ദിനങ്ങള്‍, ശബ്ദങ്ങള്‍, മതിലുകള്‍ തുടങ്ങിയ അനശ്വരകൃതികളിലൂടെ മലയാളി വായനക്കാരണ്റ്റെ ഹൃദയം കവര്‍ന്ന മഹാനായ എഴുത്തുകാരനാണ്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍. വൈക്കത്ത്‌ തലയോലപ്പറമ്പില്‍ ജനിച്ച മുഹമ്മദ്‌ ബഷീര്‍ മലയാള സാഹിത്യ തറവാട്ടിലെ കിരീടമില്ലാത്ത സുല്‍ത്താനായി വിരാജിച്ചു. മഹാത്മാഗാന്ധിയെ തൊട്ടുകൊണ്ട്‌ സ്വാതന്ത്യ്രസമര തീച്ചൂളയിലേക്ക്‌ എടുത്തുചാടിയ ബഷീര്‍, പിന്നീട്‌ ലോകസഞ്ചാരിയായി ഉലകം ചുറ്റി. അനുഭവച്ചൂടുമായി തിരിച്ച്‌ കേരളത്തിലെത്തിയ അദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി. കോഴിക്കോട്ടെ ബേപ്പൂരിലെ വൈലാലില്‍ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ അനേകം ശിഷ്യന്‍മാരുടെ ഗുരുവായി ജീവിച്ച വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന ഇതിഹാസപുരുഷണ്റ്റെ ജീവിതകഥ.