Title(Eng) | Balagangadhara Thilakan |
---|---|
Author | |
Pages | 64 |
Year Published | 2008 |
Format | Paperback |
ബാലഗംഗാധര തിലകന്
₹ 30.00
Out of stock
വിവര്‍ത്തനം : മാ. ദക്ഷിണാമൂര്ത്തിഭാരതത്തിണ്റ്റെ സ്വാതന്ത്യ്രസമരത്തിലെ ഉജ്വലമായ ഒരധ്യായമാണ് ബാലഗംഗാധര തിലകന്. പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച ഒരു ദേശഭക്തണ്റ്റെ ആവേശഭരിതമായ ജീവിതരേഖ. ‘സ്വാതന്ത്യ്രം എണ്റ്റെ ജന്മാവകാശമാണ്,’ എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ബാലഗംഗാധര തിലകനാണ്. കുട്ടിക്കാലത്തുപോലും തനിക്കു തെറ്റാണെന്നു തോന്നിയതിനെ ധീരമായി എതിര്‍ത്ത ആളാണ് തിലകന്. അതുകൊണ്ടാണ് അദ്ദേഹത്തിന് പില്ക്കാലത്ത് വെള്ളക്കാരോടു പൊരുതാന്‍ കഴിഞ്ഞത്. വിദ്യാഭ്യാസം ഉണ്ടെങ്കിലേ ഭാരതീയര്‍ക്ക് ബ്രിട്ടീഷുകാരെ എതിര്‍ത്തു തോല്പിക്കാന് കഴിയൂ എന്ന് തിലകന് വിശ്വസിച്ചു. അതിനുവേണ്ടി അദ്ദേഹം ഒരു വിദ്യാലയവും കോളെജും തുടങ്ങി. വിദ്യാലയത്തിലെ പഠിത്തം മാത്രം പോരാ. ലോകപരിചയവും വിവരവും വേണം. അതിനുവേണ്ടിയാണ് തിലകന് ഇംഗ്ളീഷിലും മറാത്തിയിലും പത്രം തുടങ്ങിയത്. അദ്ദേഹം ബ്രിട്ടീഷുകാരുടെ ഭരണത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ലേഖനങ്ങളെഴുതി. പല പ്രാവശ്യം ജയിലില്‍ പോയി. ജീവിതകാലം മുഴുവന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ബാലഗംഗാധര തിലകണ്റ്റെ ധീരോദാത്ത ജീവിതം നമുക്ക് അടുത്തറിയാം!