சந்திரலேகா

രവീന്ദ്രനാഥ്‌ ടാഗോര്

 30.00

Out of stock

SKU: 9788183689021_ Category:
Title(Eng)

Rabindranath Tagore

Author

Pages

64

Year Published

2008

Format

Paperback

ഭാരതത്തിലെ ലക്ഷക്കണക്കിനുള്ള വിദ്യാലയങ്ങളുടെ തിരുമുറ്റത്ത്‌ അപരാഹ്നസൂര്യണ്റ്റെ ഇളം ചൂടിനൊപ്പം ഇന്നും അലയടിച്ചുയരുന്നു, ദേശസ്നേഹത്തിണ്റ്റെ ആ മഹാമന്ത്രം, “ജനഗണമന… ” എന്നു തുടങ്ങുന്ന മനുഷ്യനും മതവും ഭാഷയും ഒന്നാണെന്ന്‌ ഉദ്ഘോഷിക്കുന്ന സ്നേഹമന്ത്രം!!കവിതയിലൂടെ, ചിത്രകലയിലൂടെ, കഥകളിലൂടെ ഭാരതത്തെ ലോകത്തിലേക്ക്‌ പകര്‍ത്തി എഴുതിയ മഹാപ്രതിഭയാണ്‌ രവീന്ദ്രനാഥ്‌ ടാഗോര്‍. ബംഗാളിലെ ഏറ്റവും വലിയ സമ്പന്നകുടുംബത്തില്‍ ജനിച്ച ടാഗോറിന്‌ ജീവിതത്തില്‍ ഉയരം കണ്ടെത്താന്‍ കവിതയുടെ കൂട്ടുവേണമായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിണ്റ്റെ ഹൃദയം നിറയെ കവിത മാത്രമായിരുന്നു. ഒടുവില്‍ ‘ഗീതാഞ്ജലി’ എന്ന മഹത്തായ കൃതിയിലൂടെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹം ഇന്ത്യയിലേക്കു കൊണ്ടുവന്നു. ലോകസാഹിത്യത്തിണ്റ്റെ കൊടുമുടിയില്‍ ഇന്ത്യയുടെ പതാകയും പാറിക്കളിച്ചു. ടാഗോറിണ്റ്റെ ഓര്‍മകള്‍ക്കൊപ്പം ഇന്നും അത്‌ അവിടെയുണ്ട്‌.