சந்திரலேகா

കുഞ്ചന്‍ നമ്പ്യാര്‍

 30.00

Out of stock

SKU: 9788183689038_ Category:
Title(Eng)

Kunchan Nambiar

Author

Pages

64

Year Published

2008

Format

Paperback

ഇതിഹാസ രചനകളായ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും മനുഷ്യജീവിതത്തിലേക്കു കൊണ്ടുവന്ന്‌ മലയാളികളെ നിരന്തരം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാനാണ്‌ കുഞ്ചന്‍ നമ്പ്യാര്‍. ഹാസ്യസാഹിത്യത്തിണ്റ്റെ പിതാവാണ്‌ കുഞ്ചന്‍ നമ്പ്യാര്‍. പരിഹാസവും നര്‍മവും സാമൂഹ്യവിമര്‍ശനവും നമ്പ്യാര്‍ കവിതകളുടെ മുഖമുദ്രകളാണ്‌. തുള്ളല്‍ എന്ന കലാരൂപത്തെ ജനകീയമാക്കുകയും മറ്റു ക്ളാസിക്‌ കലാരൂപങ്ങളുടെ കൂട്ടത്തില്‍ അതിന്‌ മഹത്തായ ഒരു സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തു, നമ്പ്യാര്‍. രാജാവിണ്റ്റെ ആശ്രിതനായി കഴിയുമ്പോഴും രാജനീതിയെ വിമര്‍ശിക്കുകയും ജനപക്ഷത്ത്‌ സ്ഥാനമുറപ്പിക്കുകയും ചെയ്തുകൊണ്ട്‌ കവിതയുടെ പ്രതിബദ്ധത അദ്ദേഹം തെളിയിച്ചു. ബഹുഭാഷാ പണ്ഡിതനും മഹാകവിയുമായ നമ്പ്യാരെ ഫ്രഞ്ച്‌ സാഹിത്യത്തിലെ വോള്‍ട്ടയറോട്‌ താരതമ്യം ചെയ്യാം.